Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kayakkunnu La Salette Church

Wayanad

കാ​യ​ക്കു​ന്ന് ലാ​സ​ലെ​റ്റ് പള്ളിയിൽ പ്ര​ത്യ​ക്ഷ​ത്തി​രു​നാ​ൾ തു​ട​ങ്ങി

ന​ട​വ​യ​ൽ: കാ​യ​ക്കു​ന്ന് ലാ​സ​ലെ​റ്റ് പള്ളിയി​ൽ ലാ​സ​ലെ​റ്റ് മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷ​ത്തി​രു​നാ​ൾ തു​ട​ങ്ങി. 19 വ​രെ നീ​ളു​ന്ന തി​രു​നാ​ളി​ന് ലാ​സ​ലെ​റ്റ് മാ​താ ബം​ഗ​ളൂ​രു പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പീ​രി​യ​ർ ഫാ.​ബൈ​ജു അ​വി​ട്ട​പ്പ​ള്ളി കൊ​ടി​യേ​റ്റി. ലാ​സ​ലെ​റ്റ് മാ​താ പ്ര​തി​ഷ്ഠാ​ല​യം റെ​ക്ട​ർ ഫാ. ​ബെ​ന്നി ത​ട​ത്തി​ൽ​ക്കു​ന്നേ​ൽ സ​ന്നി​ഹി​ത​നാ​യി. ദി​വ്യ​ബ​ലി​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

ഇ​ന്നു മു​ത​ൽ 18 വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. 4.45ന് ​കു​ർ​ബാ​ന, നൊ​വേ​ന, പാ​ച്ചോ​ർ നേ​ർ​ച്ച. 15ന് ​രാ​വി​ലെ 9.30ന് ​ധ്യാ​നം, ആ​രാ​ധാ​ന. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 19ന് ​രാ​വി​ലെ 9.30ന് ​ജ​പ​മാ​ല. 10ന് ​മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാം​ഗ​ല​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്. പു​ഴ​ക്കു​നേ​ർ​ച്ച​യ്ക്കു​ശേ​ഷം കൊ​ടി​യി​റ​ക്ക​ൽ.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ലാ​സ​ലെ​റ്റ് അ​ൽ​മാ​യ കൂ​ട്ടാ​യ്മ, വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, ദ​ന്പ​തി​ക​ൾ, വി​ധ​വ​ക​ൾ, സ​മ​ർ​പ്പി​ത​ർ, വ​യോ​ധി​ക​ർ, രോ​ഗി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​രെ പ്ര​ത്യേ​കം സ​മ​ർ​പ്പി​ച്ച് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

Latest News

Corehub Up